Skip to main content

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കാഞ്ഞാറില്‍

ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍  ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ - യൂത്ത് - സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ കാഞ്ഞാറില്‍ സംഘടിപ്പിക്കും. ഈ മത്സരത്തില്‍ പങ്കെടുത്ത് സെലക്ഷന്‍ കിട്ടുന്നവര്‍ക്ക് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നതാണ്.  സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് ക്വാട്ടാ അഡ്മിഷന്‍, ഗ്രേസ് മാര്‍ക്ക് , ജോലി  എന്നിവയ്ക്ക് പരിഗണിക്കുന്നതാണ്. മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഓര്‍ഗനൈസിംഗ് കമ്മിറ്റി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ രൂപീകരിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ് ചെയര്‍മാനായും, സാബു മീന്‍മുട്ടി കണ്‍വീനറായും 15 അംഗ കമ്മിറ്റി രൂപീകരിച്ചു. ഡിസംബര്‍ 31 നകം മത്സരങ്ങള്‍ നടത്തുന്നതാണ്. തീയതി പിന്നീട് അറിയിക്കും.  പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ ഡിസംബര്‍ 24 ന് മുമ്പ് ജില്ലാ സ്പോഴ്‌സ് കൗണ്‍സില്‍ ഓഫീസില്‍ അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9495023499, 9447243224, 8289874459

date