Skip to main content

നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങണം

ആലപ്പുഴ: ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍റുമാരുടെ സെക്യൂരിറ്റിയായി സൂക്ഷിച്ചിട്ടുള്ള കാലാവധി കഴിഞ്ഞ സമ്പാദ്യ പദ്ധതി സര്‍ട്ടിഫിക്കറ്റുകള്‍ രേഖകള്‍ ഹാജരാക്കി ഏറ്റുവാങ്ങണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഇതിനായി എജന്റുമാര്‍ അപേക്ഷയും പോസ്റ്റ് ഓഫീസില്‍ നിന്നുള്ള ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റും, അസല്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റും (സി.എ) അനുബന്ധ രേഖകളുമാണ് ഓഫീസില്‍ നേരിട്ടെത്തി നല്‍കേണ്ടത്.

ഒറിജിനല്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട് ഏജന്‍സി പ്രവര്‍ത്തനം അവസാനിപ്പിച്ച ഏജന്‍റുമാര്‍ ദേശീയ സമ്പാദ്യ പദ്ധതി സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കുന്നതിന് പോസ്റ്റ് ഓഫീസില്‍ നിന്നുള്ള ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ്, പോലീസ് അന്വേഷണ റിപ്പോര്‍ട്ട്, 200 രൂപയുടെ നഷ്ടോത്തരവാദ ബോണ്ട് എന്നിവ സമര്‍പ്പിക്കണം. 2022 ജനുവരി 20നകം തിരികെ കൈപ്പറ്റാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കുട്ടും

date