Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളി ടെക്‌നിക്കില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ആറു മാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍.

ഡി.സി.എ (പ്ലസ് ടു), സി.സി.എല്‍.ഐ.എസ്.സി(എസ്.എസ്.എല്‍സി) യോഗ്യതകളുള്ളവരെയാണ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയ്ക്ക് പരിഗണിക്കുന്നത്.

സി.ഒ ആന്റ് പി.എ, കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്‌സ്/ബി.ടെക് (ഇലക്ട്രിക്കല്‍)/ ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന് അപേക്ഷിക്കാം. കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കും.

താത്പര്യമുള്ളവര്‍ ഡിസംബര്‍ 31നകം അപേക്ഷിക്കണം. ഫോണ്‍: 0476 2623597, 9447488348

date