Skip to main content

ഒരു ലക്ഷം ഫലവൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കാനൊരുങ്ങി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്

ആലപ്പുഴ: പരിസ്ഥിതി ദിനത്തില്‍ വിതരണം ചെയ്യുന്നതിനായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ലക്ഷത്തോളം ഫലവൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കും. വനം വകുപ്പിന്റെ സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്നാണ് ബ്ലോക്ക് പരിധിയിലെ  ഏഴു ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നത്.

ഈ മാസം അവസാനത്തോടെ ഓരോ പഞ്ചായത്തിലും മൂന്നോ അതിലധികമോ പൊതുസ്ഥലങ്ങളില്‍ നഴ്‌സറികള്‍ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. വിത്തും സാങ്കേതിക സഹായവും വനം വകുപ്പ് നല്‍കും.

ഉത്പാദിപ്പിക്കുന്ന തൈകള്‍ വീടുകളിലും സ്‌കൂളുകളിലും സന്നദ്ധ സംഘടനകള്‍ക്കും ആവശ്യാനുസരണം നല്‍കും. വിത്തു പാകുന്നതു മുതല്‍ മൂന്നു വര്‍ഷത്തെ പരിചരണമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. ഇതുവഴി കൂടുതല്‍ തൊഴിലുറപ്പ് ദിനങ്ങളും സൃഷ്ടിക്കാനാകുമെന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി പറഞ്ഞു.

date