Skip to main content

അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം

ആലപ്പുഴ: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിന് കീഴിലെ പാതിരപ്പള്ളി  ഇ.എസ്.ഐ ആശുപത്രിയിലേക്ക് അസിസ്റ്റന്‍റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഹോമിയോപ്പതി ബിരുദവും എ. ക്ലാസ് രജിസ്ട്രേഷനുമാണ് യോഗ്യത.

ഒരു വര്‍ഷത്തേക്കോ പി.എസ്.സി/ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുന്നതു വരെയോ ആയിരിക്കും നിയമനം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അസല്‍ സഹിതം ഡിസംബര്‍ 23ന് രാവിലെ 11ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം.

date