Skip to main content

പക്ഷിപ്പനി: ഇന്നലെ 15655 താറാവുകളെ കൊന്നു

 

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിലെ 15,655 താറാവുകളെ മൃഗസംരക്ഷണ വകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീമുകൾ ഇന്നലെ (ഡിസംബർ 16) കൊന്നു. ഇതോടെ രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ഈ മേഖലകളില്‍ കൊന്ന താറാവുകളുടെ എണ്ണം 17,677 ആയി. 

നെടുമുടി പഞ്ചായത്തിലെ 4, 12, 15 വാർഡുകളിലും കരുവാറ്റയിലെ ഒന്നാം വാർഡിലും കൊല്ലുന്ന താറാവുകളെ കത്തിക്കുന്ന നടപടികള്‍  പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ സമീപ മേഖലകളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

date