Skip to main content

വേദന മറന്ന് ഒരു ഉല്ലാസ യാത്ര; സ്തനാര്‍ബുദരോഗികള്‍ക്ക് കാസര്‍കോട് നഗരസഭയുടെ കരുതല്‍

വേദന മറന്ന് ഓളപ്പരപ്പില്‍  അവര്‍ ഒത്തുചേര്‍ന്നു. സ്തനാര്‍ബുദരോഗികള്‍ക്ക് ഒരു ദിവസത്തെ ഉല്ലാസ യാത്രയൊരുക്കി കാസര്‍കോട് നഗരസഭയുടെ കരുതല്‍. നഗരസഭയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ 2021-22 പദ്ധതിയുടെ ഭാഗമായാണ്  നീലേശ്വരം തൈക്കടപ്പുറത്ത് ബോട്ട് യാത്രയൊരുക്കിയത്. വേദനയും സമ്മര്‍ദ്ദവും വിഷാദവും നിറഞ്ഞ ഇന്നലെകളെ മറന്ന് 25 ഓളം  സ്തനാര്‍ബുദ രോഗികള്‍ യാത്രയുടെ ഭാഗമായി. വേദനകള്‍ പങ്കുവെച്ചും ഓളപ്പരപ്പിലെ യാത്രയില്‍ അവശതകള്‍ ഒഴുക്കിയും അവര്‍ യാത്ര ആസ്വദിച്ചു. കാസര്‍കോട് നഗരസഭ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര നഗരസഭ അധ്യക്ഷന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷനായി. കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.കെ രാജാറാം മുഖ്യാതിഥിയായി.  പാലിയേറ്റീവ് നേഴ്സ് രമ, ജെയഎച്ച്.ഐമാര്‍  ജെ.പി.എച്ച്.എന്മാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

date