Skip to main content

വിജ്ഞാന്‍വാടിയില്‍ ഒഴിവ്

    പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് കംപ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് പരിജ്ഞാനമുള്ള യുവതീയുവാക്കളെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം അപേക്ഷകര്‍. പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ നാലിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.                            (പി എന്‍പി 1674/18)

date