ഒ.വി. വിജയന്‍റെ 89-ാം ജന്മദിനാഘോഷം: ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍
ഒ.വി. വിജയന്‍റെ എണ്‍പത്തിയൊമ്പതാം ജന്മദിനം ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ 'മധുരം ഗായത്രി' എന്ന പേരില്‍ ആഘോഷിക്കുമെന്ന് സ്മാരക സമിതി അറിയിച്ചു. ഉദ്ഘാടനം, സമാപന സമ്മേളനങ്ങള്‍, ഒ.വി. വിജയന്‍ സ്മൃതി, തസ്രാക്ക് കഥയുത്സവം, പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം, കലാപരിപാടികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍, എം.ബി.രാജേഷ് എം.പി, എം.എല്‍.എ മാരായ പി.ഉണ്ണി, കെ.വി വിജയദാസ്, കെ.ഡി. പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി, കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പി.വൈശാഖന്‍, സക്കറിയ, പ്രൊഫ. വി. മധുസൂധനന്‍ നായര്‍, ബെന്യാമിന്‍, പ്രഭാ വര്‍മ, സംസ്കൃത യൂനിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രവികുമാര്‍, മുണ്ടൂര്‍ സേതുമാധവന്‍, ആഷാ മേനോന്‍, ടി.ഡി. രാമകൃഷ്ണന്‍, സന്തോഷ് എച്ചിക്കാനം, സൂസ്മേഷ് ചന്ദ്രോത്ത്, ബി.എം. സുഹ്റ, ബി. മുരളി, രാഹുല്‍ രാധാകൃഷ്ണന്‍, ഒ.വി. ഉഷ, ആനി രാമചന്ദ്രന്‍, ടി.കെ ശങ്കരനാരായണന്‍, പ്രൊഫ. പി.എ വാസുദേവന്‍, പ്രൊഫ.സി.പി. ചിത്രഭാനു, രഘുനാഥന്‍ പറളി, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പി. മുരളി, ഡോ. സി.ഗണേഷ്, കെ.പി.രമേഷ്, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, എം.പി. പവിത്ര, എം.ബി.മിനി, ടി.സുനിത, പ്രദീപ് പനങ്ങാട് എനനിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മധുരം ഗായത്രിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്.
- Log in to post comments