സത്രം സൗന്ദര്യവല്‍ക്കരണം നിര്‍മാണോദ്ഘാടനം ഇന്ന്(30)
തിരുവല്ല ഡിടിപിസി സത്രത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (30) രാവിലെ ഒന്‍പതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. ഡിറ്റിപിസി സത്രം കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് അധ്യക്ഷത വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, നഗരസഭ കൗണ്‍സിലര്‍മാരായ എം.പി ഗോപാലകൃഷ്ണന്‍, വി. ജിജീഷ്‌കുമാര്‍, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, ഡിടിപിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അഡ്വ മനോജ് ചരളേല്‍, ഡിടിപിസി ഗവേണിംഗ് ബോഡി അംഗം അഡ്വ. ജെനു മാത്യു, ഡിടിപിസി സെക്രട്ടറി എ. ഷംസുദ്ദീന്‍, സത്രം കെയര്‍ ടേക്കര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 50 ലക്ഷം രൂപ മുടക്കി ഡിടിപിസി സത്രത്തില്‍ പുതിയ മുറികളും ആധുനിക ശൗചാലയങ്ങളും വാഷ് ഏരിയായും നിര്‍മിച്ചു. നിലവിലെ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, മുറികള്‍ തുടങ്ങിയവ നവീകരിച്ചും സത്രം കൂടുതല്‍ സൗകര്യപ്രദമാക്കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനമായി സത്രത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിനായി തയാറാക്കിയിട്ടുള്ള പദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനമാണ് ഇന്നു നടക്കുന്നത്.
- Log in to post comments