സ്‌കോള്‍ - കേരള: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം തുടങ്ങി
സ്‌കോള്‍-കേരള മുഖേന 2018-20 ബാച്ചിലേക്കുള്ള ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനം ആരംഭിച്ചു. എസ്എസ്എല്‍സി അല്ലെങ്കില്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ജൂലൈ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 10 വരെയും ഫീസ് അടച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയില്ല.
ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ് ഉള്‍പ്പെടെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളില്‍ തെരഞ്ഞെടുത്ത കോമ്പിനേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് പഠന കേന്ദ്രങ്ങളായി അനുവദിക്കുന്നത്. സ്വയം പഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ തെരഞ്ഞെടുത്ത കോമ്പിനേഷനുകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങളില്‍ മാത്രമാണ് പ്രൈവറ്റ് രജിസ്‌ട്രേഷന് സൗകര്യമുള്ളത്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ബാര്‍കോഡ്, ചെലാന്‍ നമ്പര്‍ ഇവ സഹിതമുള്ള ചെലാന്‍ ഉപയോഗിച്ച് പോസ്‌റ്റോഫീസില്‍ ഫീസ് അടയ്ക്കാം. നിര്‍ദിഷ്ട രേഖകള്‍ സഹിതം അതത് ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടും എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ നേരിട്ടോ സ്പീഡ്/രജിസ്‌ട്രേഡ് തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ഫീസ് വിവരങ്ങളും രജിസ്‌ട്രേഷനുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രോസ്‌പെക്ടസും സ്‌കോള്‍ -കേരളയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0468-2325499, 0471-2342950, 2342271.
- Log in to post comments