Skip to main content

മലയാലപ്പുഴയില്‍ സംയുക്ത മെഡിക്കല്‍ ക്യാമ്പ് നടത്തി 

 

മലയാലപ്പുഴ കാഞ്ഞിരപ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഡെങ്കിപ്പനിക്കെതിരേ സംയുക്ത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു.  മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രമീള, വാര്‍ഡ് മെമ്പര്‍മാരായ ശ്രീകല അനില്‍, സന്തോഷ്, ഡോ. രേഷ്മ കണ്ണന്‍, ഡോ.ബി. ചിത്ര, ഡോ. എല്‍. ബിന്ദു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീഷ് ലാല്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 

date