Skip to main content

സബ് സിഡിയോടെ സോളാര്‍ നിലയം;  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ശനിയാഴ്ച

 സംസ്ഥാന സൗരോര്‍ജ ഗുണഭോക്തക്കള്‍ക്കായി 20-40 ശതമാനം സബ് സിഡിയോടെ സൗരോര്‍ജ പ്ലാന്റുകള്‍ അനുവദിക്കുന്ന സൗര തേജസ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്റെ വടുതല ബോട്ട് ജെട്ടിക്ക് സമീപമുള്ള ഓഫീസിലും, കൗണ്‍സിലര്‍ അഡ്വ.ദീപ്തി മേരി വര്‍ഗീസിന്റെ എരൂര്‍ വാസുദേവ് റോഡിലുള്ള ഓഫീസിലുമായി ശനിയാഴ്ച (ജനുവരി 29)  രാവിലെ ഒമ്പതു മുതല്‍ ഒന്നുവരെ നടക്കും. കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന രജിസ്‌ട്രേഷന്‍ ക്യാമ്പിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം അക്ഷയ ഊര്‍ജ സേവന കേന്ദ്രം ഊര്‍ജമിത്രയെ ബന്ധപ്പെടുക. ഫോണ്‍ 8891950220.
 

date