Skip to main content

കാര്‍ഷിക പമ്പുകള്‍ക്ക് സബ്‌സിഡി

കാര്‍ഷിക പമ്പുകള്‍ക്ക് അനെര്‍ട്ട് സബ്‌സിഡി നല്‍കുന്നു. കേന്ദ്ര കര്‍ഷക സഹായ പദ്ധതിയായ പി എം കുസും കമ്പോണെന്റ് ബിയുടെ രജിസ്‌ട്രേഷന്‍ ജില്ലാ ഓഫീസുകള്‍ മുഖേന ആരംഭിച്ചു. പദ്ധതി പ്രകാരം വൈദ്യുതേതര കാര്‍ഷിക പമ്പുകളെ സോളാര്‍ പമ്പുകളാക്കി മാറ്റി ഇന്ധനവില ലാഭിക്കാന്‍ കര്‍ഷകര്‍ക്കു സാധിക്കുന്നു. 

 

    പദ്ധതിയില്‍ കര്‍ഷകര്‍ സ്ഥാപിക്കുന്ന പമ്പുകള്‍ക്ക് 60 ശതമാനംവരെ കേന്ദ്ര സംസ്ഥാന സബ്‌സിഡി ലഭിക്കും. വൈദ്യുതേതര പമ്പുകള്‍ ഉപയോഗിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ട് എറണാകുളം ജില്ലാ ഓഫീസുമായി ബന്ധപെടുക. ഫോണ്‍: 0484 2428611, 9188119407

date