Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്: 15 കേസുകള്‍ തീര്‍പ്പാക്കി

കേരള വനിതാ കമ്മീഷന്‍ അദാലത്ത് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്നു. അദാലത്തിന് മുന്നിലെത്തിയ 75 പരാതികള്‍ കമ്മീഷന്‍ പരിഗണിച്ചു. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസിന് കൈമാറി. കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് അദാലത്തിന് മുന്നിലെത്തിയത്. വനിതാ കമ്മീഷന്‍ മെമ്പര്‍മാരായ ഇ എം രാധ, അഡ്വ. ഷിജി ശിവജി, സിറ്റിംഗ് അഡ്വക്കേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date