Skip to main content

റൈഫിള്‍ ഷൂട്ടിങ് അഡ്മിഷന്‍

ജില്ലയിലെ വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനവും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി എയര്‍റൈഫിള്‍ ഷൂട്ടിങില്‍ പരിശീലനം ആരംഭിച്ചു. ജില്ലാ റൈഫിള്‍ അസോസിയേഷന്‍ അംഗീകാരമുള്ള ഈ അക്കാമിയില്‍ ചേര്‍ന്ന് പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 13ന് വൈകീട്ട് മൂന്നിന് മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് മുന്‍വശത്തുള്ള സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ ഞായറാഴ്ചയും പരിശീലനം ഉണ്ടായിരിക്കും. ഫോണ്‍: 9895243626, 9495914841.
 

date