Skip to main content

ടാക്സി വാഹനങ്ങൾക്കായി ക്വട്ടേഷൻ ക്ഷണിച്ചു

 

കണയന്നൂർ, കൊച്ചി, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിൽ ഡിജിറ്റൽ റിസർവ്വേ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ യാത്രാ സൗകര്യത്തിനും , ബന്ധപ്പെട്ട സ്ഥലങ്ങളിൽ സർവ്വേ ഉപകരണങ്ങൾ എത്തിക്കുന്നതിനും അസിസ്റ്റന്റ് ഡയറക്ടർ, റിസർവ്വേ കാക്കനാട് ഓഫീസിലേക്ക് ടാക്സി വാഹനങ്ങൾ ആവശ്യമുണ്ട്. സർക്കാർ നിശ്ചയിച്ച മാസ വാടക നിരക്കിൽ (ഡ്രൈവർ, ഇന്ധനം ഉൾപ്പടെ ) വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ താല്പര്യമുള്ളവർ മുദ്ര വെച്ച കവറിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. അവസാന തീയതി -ഏപ്രിൽ 8 ഉച്ചക്ക് 12 മണി. അന്നേ ദിവസം ഉച്ചക്ക് 2.30 ന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും. 
 വാഹനങ്ങൾ നല്ല കണ്ടീഷനിൽ ഉള്ളതും നിയമപരമായി ആവശ്യമുള്ള എല്ലാ രേഖകൾ ഉള്ളതും ആയിരിക്കണം. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഫോൺ : 0484 2427503

date