Skip to main content

ഫയല്‍ അദാലത്ത്; 200  അപേക്ഷകള്‍  തീര്‍പ്പാക്കി

ആലപ്പുഴ: ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 200 അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു.150 അപേക്ഷകര്‍ക്ക് ഉത്തരവുകള്‍ കൈമാറി. 

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതുള്‍പ്പെടെ സമീപ നാളുകളില്‍ നടത്തിയ മൂന്ന് അദാലത്തുകളിലായി എഴുന്നൂറോളം അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ചു. 

കുടിശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സബ് കളക്ടര്‍ സൂരജ് ഷാജി അറിയിച്ചു. തഹസില്‍ദാര്‍ ഉഷ, അമ്പലപ്പുഴ തഹസില്‍ദാര്‍(ആര്‍.ആര്‍) സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി.ഡി. സുധി, കെ.വി ഗിരീശന്‍, സനല്‍ കുമാര്‍ സീനിയര്‍ സൂപ്രണ്ട് ബി. കവിത എന്നിവരും അദാലത്ത് നടപടികളില്‍ പങ്കാളികളായി.

date