Post Category
ഭിന്നശേഷിക്കാർക്ക് യാത്രാബത്ത
സംസ്ഥാന സർക്കാർ സർവീസ്, വിവിധ സർവകലാശാലകൾ ഉൾപ്പെടെയുള്ള സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ പട്ടികയിൽ പ്രതിപാദിക്കുന്ന 21 ഭിന്നശേഷി വിഭാഗങ്ങളിൽ ഏതിലെങ്കിലും ഉൽപ്പെടുന്ന ജീവനക്കാർക്ക് പ്രത്യേക യാത്രാബത്ത ആനുകൂല്യം നൽകുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുതുക്കി മൂന്ന് മാസത്തിനുള്ളിൽ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവ് നൽകി.
പി.എൻ.എക്സ്. 1330/2022
date
- Log in to post comments