Skip to main content

അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി

ഡോ. ബി.ആർ. അംബേദ്കർ ജൻമവാർഷികദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ, പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ പുഷ്പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, പട്ടികജാതി വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ വി. സജീവ്, ജോയിന്റ് ഡയറക്ടർ എസ്. രാജേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി.വി. ശ്രീലാൽ, ചീഫ് പബ്ലിസിറ്റി ഓഫീസർ വി. രാജേഷ്, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 1526/2022
 

date