Post Category
മഴ : ജില്ലയിൽ 1.07 കോടിയുടെ കൃഷിനാശം
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിൽ 1.07 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷിമേഖലകളിലായി 441 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 19 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. ഏപ്രിൽ 11 മുതലുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം രാജു അറിയിച്ചു. 13.22 ഹെക്ടർ പ്രദേശത്തെ വാഴ, 4 ഹെക്ടർ പയർ വർഗങ്ങൾ, 0.8 ഹെക്ടർ കരുമുളക്, 0.6 ഹെക്ടർ പച്ചക്കറി കൃഷി, 0.2 ഹെക്ടർ റബർ, 0.08 ഹെക്ടർ ചക്ക, 0.04 ഹെക്ടർ വെറ്റില, 0.04 ഹെക്ടർ വെറ്റില, 0.02 ഹെക്ടർ മാമ്പഴം എന്നിങ്ങനെയാണ് വിളകളുടെ നാശനഷ്ടക്കണക്ക്.
date
- Log in to post comments