Skip to main content

കഴിമ്പ്രം ബീച്ച് സമഗ്ര വികസന പദ്ധതികള്‍ ഉദ്ഘാടനം ഏപ്രില്‍ 15ന്

കഴിമ്പ്രം ബീച്ച് സമഗ്ര വികസന പദ്ധതികള്‍ ഉദ്ഘാടനം ഏപ്രില്‍ 15ന്  നടക്കും. വലപ്പാട് ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കഴിമ്പ്രം ബീച്ച് സമഗ്ര വികസനത്തിന്റെ ഭാഗമായി പണികഴിപ്പിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക്, വാച്ച് ടവര്‍, ബീച്ച് കവാടം, വഴിയിട വിശ്രമകേന്ദ്രം, എന്നിവയാണ് നാടിന് സമര്‍പ്പിക്കുന്നത്. വൈകീട്ട് 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മിസ്റ്റര്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ് വാച്ച് ടവറിന്റേയും, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ് വഴിയിട വിശ്രമകേന്ദ്രത്തിന്റേയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഞ്ജുള അരുണന്‍ബീച്ച് കവാടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ബീച്ച് വികസന സമിതി ഒരുക്കുന്ന കലാവിരുന്നും അരങ്ങേറും.

date