Skip to main content

പട്ടയം: അവലോകന യോഗം  ചേര്‍ന്നു

ചാലക്കുടി  നിയോജകമണ്ഡലം  പരിധിയില്‍  നിലവിലുള്ള  പട്ടയ അപേക്ഷകളുടെ  വിവരങ്ങള്‍ ഏപ്രില്‍ 25 നകം അതാത്  വില്ലേജ്  ഓഫീസുകളിലും  പഞ്ചായത്ത്  ഓഫീസുകളിലും  പ്രസിദ്ധീകരിക്കാന്‍ തീരുമാനം. പട്ടയ അപേക്ഷകളുടെ  പുരോഗതി  വിലയിരുത്താന്‍ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍  ചേര്‍ന്ന  അവലോകന  യോഗത്തിലാണ് തീരുമാനം. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക്  പുതിയ  അപേക്ഷ താലൂക്ക്  ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കാനും യോഗത്തില്‍ തീരുമാനം ആയി. കനാല്‍ , പുറമ്പോക്ക്  ഭൂമിയുമായി  ബന്ധപ്പെട്ടുള്ള  പട്ടയ  അപേക്ഷകള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പടെയുള്ള  വിവിധ വകുപ്പുകള്‍  സംയുക്തമായി സ്ഥലങ്ങളില്‍ പരിശോധനനടത്തും. കൂടാതെ അപേക്ഷകളിലെ  പോരായ്മകള്‍ പരിഹരിച്ച് തുടര്‍നടപടികള്‍ക്കായി  സര്‍ക്കാരിലേക്ക്  ശിപാര്‍ശ  ചെയ്യാനുള്ള  നടപടികള്‍ സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനമായി. ഡെപ്യൂട്ടി കലക്ടര്‍  ഉഷ ബിന്ദുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വേണു കണ്ഠരുമഠത്തില്‍, പഞ്ചായത്ത്  പ്രസിഡന്റു്മാരായ ഡെന്നി വര്‍ഗ്ഗീസ്, പ്രിന്‍സി  ഫ്രാന്‍സിസ് , പി സി  ബിജു, തഹസില്‍ദാര്‍  ഇ എന്‍  രാജു, ഡെപ്യൂട്ടി  തഹസില്‍ദാര്‍  കെ പി  രമേശന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍  രാജേഷ്, ഐ ഐ പി  എക്‌സിക്യൂട്ടീവ്  എഞ്ചിനിയര്‍ വില്‍സണ്‍  സി എം, പൊതുമരാമത്ത്  അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ്  എഞ്ചിനിയര്‍മാര്‍, പഞ്ചായത്ത്  സെക്രട്ടറിമാര്‍, വില്ലേജ്  ഓഫീസര്‍മാര്‍ എന്നിവരും  യോഗത്തില്‍ പങ്കെടുത്തു.

date