Skip to main content

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള: രുചിയുടെ പൂരമായ് കുടുംബശ്രീ പാചകമേള

കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തേക്കിന്‍കാട് മൈതാനിയില്‍ വെച്ച്  നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം തൃശൂര്‍ ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി ബ്ലോക്ക്തല പാചക മത്സരം വ്യത്യസ്തമായ 7 വിഭവങ്ങളെ ആസ്പദമാക്കി 16 ബ്ലോക്കുകളിലായി സംഘടിപ്പിച്ചു. ജ്യൂസ്/ഷെയ്ക്ക് (ചക്ക, മാങ്ങ, പൈനാപ്പിള്‍, പൊട്ടുവെള്ളരി തുടങ്ങിയവ), പായസം, ദോശ/പുട്ട്, കേക്ക്, പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ (സ്‌നാക്ക്‌സ്), ജാം/സ്‌ക്വാഷ്/ജെല്ലി (മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍), ബേക്കറി ഉത്പന്നങ്ങള്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ബ്ലോക്കിലെ മത്സരം ഇരിങ്ങാലക്കുട ബ്ലോക്ക് ഹാളിലും, പഴയൂര്‍  ബ്ലോക്കിലെ ചേലക്കര പഞ്ചായത്ത് ഹാളിലും, പുഴക്കല്‍ ബ്ലോക്കിലെ അവണൂര്‍ കമ്മ്യൂണിറ്റി ഹാളിലും, മുല്ലശ്ശേരി ബ്ലോക്കിലെ മുല്ലശ്ശേര ിബ്ലോക്ക് കമ്മ്യൂണിറ്റി ഹാളിലും, വെള്ളാങ്കല്ലൂര്‍ ബ്ലോക്കിലെ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് ഹാളിലും, ചാലക്കുടി ബ്ലോക്കിലെ കൊരട്ടി കമ്മ്യൂണിറ്റി ഹാളിലും, മാള ബ്ലോക്കിലെ മാള ബ്ലോക്ക് ഹാളിലും, ചേര്‍പ്പ് ബ്ലോക്കിലെ ചേര്‍പ്പ് പഞ്ചായത്ത് ഹാളിലും, കൊടകര ബ്ലോക്കിലെ കൊടകര ബ്ലോക്ക് ഹാളിലും, ചൊവ്വൂര്‍ ബ്ലോക്കിലെ കടങ്ങോട് പഞ്ചായത്ത് ഹാളിലും, അന്തിക്കാട് ബ്ലോക്കിലെ ചാഴൂര്‍ കമ്മ്യൂണിറ്റി ഹാളിലും, മതിലകം ബ്ലോക്കിലെ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹാളിലും, ചാവക്കാട് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ടൗണ്‍ ഹാളിലും, ഒല്ലൂക്കര ബ്ലോക്കിലെ ഒല്ലൂക്കര ബ്ലോക്ക് ഹാളിലും, വടക്കാഞ്ചേരി മുള്ളൂക്കര കമ്മ്യൂണിറ്റി ഹാളിലും തളിക്കുളം ബ്ലോക്കിലെ ഇ.എം.എസ് ഹാള്‍ വാടാനപ്പിള്ളിയില്‍ വെച്ചുമാണ് സംഘടിപ്പിച്ചത്.  16 ബ്ലോക്കുകളിലായി ആയിരത്തില്‍പരം കുടുംബശ്രീ അംഗങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.  തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍, മറ്റു ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി. പാചക മത്സരം വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍കൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ചു. ബ്ലോക്ക് തലത്തില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വെച്ച് നടത്തുന്ന ജില്ലാതല പാചക മത്സരത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date