Skip to main content

വാഹന ക്വട്ടേഷൻ ക്ഷണിച്ചു

തൃശൂർ കോർപറേഷൻ പദ്ധതിയായ സെക്കന്ററി  പാലിയേറ്റീവ് കെയർ  പരിപാടിയുടെ ഭാഗമായി ഒല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഹോംകെയർ നടത്തുന്നതിനാവശ്യമായ വാഹന സൗകര്യം ലഭ്യമാക്കുന്നതിന് ക്വട്ടേഷനുകൾ  ക്ഷണിച്ചു.  ക്വട്ടേഷൻ ഉറപ്പിക്കുന്ന ദിവസം മുതൽ 2023 മാർച്ച് 31 വരെയാണ്  വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷൻ കവറിനു മുകളിൽ സെക്കന്ററി പാലിയേറ്റീവ് കെയർ പരിപാടിക്കുളള വാഹത്തിനുള്ള  ക്വട്ടേഷൻ  എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ ഏപ്രിൽ 21ന് ഉച്ചക്ക് 12നകം  ഒല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കാര്യാലയത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഒല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസുമായി ബന്ധപെടുക.

date