Skip to main content

ന്യായവിലയിൽ നിത്യോപയോഗ സാധനങ്ങളുമായി കുടുംബശ്രീ ഔട്ട്ലെറ്റ്

ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് കൂടുതൽ ലാഭം എന്ന ലക്ഷ്യത്തോടെ  നടത്തറ ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. സംരംഭകർ  കൂടിവരുമ്പോൾ അവരുടെ ഉത്പന്നങ്ങൾക്ക് വിപണന സാധ്യത ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ ഔട്ട് ലെറ്റ് ആരംഭിച്ചിരിക്കുന്നത്. നടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ഉത്പന്നങ്ങളുടെയും മറ്റ് ആവശ്യ സാധനങ്ങളുടെയും വിപുലമായ ശേഖരവുമായാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്.

ഒല്ലൂക്കര ബ്ലേക്ക് പഞ്ചായത്തിലെ ആദ്യത്തെ കുടുംബശ്രീ ഔട്ട് ലെറ്റാണ് നടത്തറ ഗ്രാമപഞ്ചായത്തിലെ പൂച്ചെട്ടി സെന്ററിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്.  നടത്തറ പഞ്ചായത്തിലെ കുടുംബശ്രീയുടെ കീഴിൽ 125 ജിഎൽജികളും 118 ചെറുകിട സംരംഭകരുമുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ഇവരുടെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിന് കഴിയും. കുടുംബശ്രീ സംരംഭകരുടെ അച്ചാർ, മസാല പൊടികൾ, സംരംഭകരുടെ ഉൽപ്പന്നങ്ങൾ, പലചരക്ക്, ജൈവ പച്ചക്കറികൾ എന്നിവ  ഔട്ട് ലൈറ്റിൽ ലഭിക്കും. ഉത്സവകാലത്ത് പൊതുജനങ്ങൾക്ക് ന്യായ വിലയിൽ ഉൽപ്പന്നങ്ങൾ   എത്തിക്കുകയെന്ന ലക്ഷ്യത്തിനുപരി 365 ദിവസവും ഈ സേവനം ഔട്ട് ലൈറ്റിൽ നിന്ന് ലഭിക്കുo. കുടുംബശ്രീ സംരംഭകർക്ക് സ്ഥിരമായ വിപണന കേന്ദ്രം ലഭ്യമാക്കാനും ഇതുവഴി സാധിക്കും. 

 കുടുംബശ്രീ ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി നിർവ്വഹിച്ചു. കുടുംബശ്രീ സി സി എസ് ചെയർപേഴ്സൺ ജീജ ജയൻ അധ്യക്ഷനായ ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ രാധാകൃഷ്ണൻ, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്,  കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date