വാഹനം വാടകയ്ക്ക് ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള മതിലകം ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് എടുത്തു ഉപയോഗിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. വാടകയ്ക്ക് നല്കാന് ഉദ്ദേശിക്കുന്ന വാഹനം നല്ല കണ്ടീഷനുള്ളതും ഏഴ് വര്‍ഷത്തില്‍ കുറഞ്ഞ കാലപ്പഴക്കം ഉള്ളതുമായിരിക്കണം. വാഹനത്തിന് ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നിര്‍ബന്ധമാണ്. 800 കിലോമീറ്ററിന് പരമാവധി 20,000 രൂപയാണ് പ്രതിമാസം നല്കാവുന്ന വാടക. കവറിന് മുകളില്‍ ടെണ്ടറുകള്‍ നല്കുന്ന വ്യക്തിയുടെ മേല്‍വിലാസവും കവറിന് മുകളിലായി
വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടര്‍ എന്നും രേഖപ്പെടുത്തണം. ടെണ്ടറുകള്‍ ഏപ്രില്‍ 25ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ വരെ മതിലകം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ടെണ്ടറുകള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, മതിലകം ഐ സി ഡി എസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത്, മതിലകം പി ഒ എന്ന വിലാസത്തില്‍ ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.30ന് മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments