Skip to main content

ഒല്ലൂർ കൃഷി സമൃദ്ധി: കാർഷിക സംരഭകത്വ മേളയ്ക്ക് തുടക്കം സമാപനം ഇന്ന് (ഏപ്രിൽ 14)

ഉത്സവകാലത്ത് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനും കാർഷിക സംരഭകത്വർക്ക്  വിപണനവും ഒരുക്കി ഒല്ലൂർ കൃഷി സമൃദ്ധിയുടെ കാർഷിക സംരഭകത്വ മേളയ്ക്ക് തുടക്കം. സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ  മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒല്ലൂർ കൃഷി സമൃദ്ധിയുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ട് ദിവസമാണ് കാർഷിക സംരഭകത്വ മേള സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി എല്ലാവരേയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കാർഷിക മേഖലയിൽ സംരഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാർഷിക മേഖലയിലെ സംരംഭകത്വ സാധ്യതകൾ, കാർഷിക സംരംഭം എങ്ങനെ വിജയകരമാക്കാം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറും സംരംഭകരുമായി അനുഭവങ്ങളും പങ്കുവെച്ചു.  കാർഷിക മത്സരങ്ങൾ, പാചക മത്സരം, വിദ്യാർത്ഥികളുടെ കാർഷിക ചിത്രരചന മത്സരം തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചു. മേള ഇന്ന് (ഏപ്രിൽ 14)
സമാപിക്കും. മണ്ണുത്തി വെറ്ററിനറി കോളേജ് മൈതാനിയിൽ  നടക്കുന്ന ഒല്ലൂർ കൃഷി സമൃദ്ധി കാർഷിക സംരഭകത്വ മേളയിൽ 18 സംരംഭകരുടെ സ്റ്റാളുകളിലായി ജൈവ പച്ചക്കറികളും വ്യത്യസ്ത ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി , ജില്ലാ പഞ്ചായത്ത് അംഗം കെ വി സാജു, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ സത്യാവർമ്മ, വിവിധ കർഷകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date