Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള: വകുപ്പുകളിൽ നിന്ന് വീഡിയോ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് തീം സ്റ്റാളുകള്‍ ഒരുക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ കൈവരിച്ച നേട്ടങ്ങള്‍ അടങ്ങിയ അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോകള്‍ അടിയന്തരമായി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ഓഡിയോ കൂടി ഉള്‍പ്പെടുത്തിയ വീഡിയോകളാകണം സമര്‍പ്പിക്കേണ്ടത്. വീഡിയോ തയ്യാറാക്കുമ്പോള്‍ വകുപ്പിന്റെ പേര്, പദ്ധതിയുടെ പേര്, മേഖല, ലക്ഷ്യം, കൈവരിച്ച നേട്ടം, നീക്കി വെച്ച തുകയും ചെലവഴിച്ച തുകയും, ഭാവി പ്രവര്‍ത്തനങ്ങള്‍, പദ്ധതിയിലേക്കുള്ള നാള്‍വഴികള്‍ എന്നീ വിവരങ്ങളും ഉള്‍ക്കൊള്ളിക്കണം.

date