Skip to main content

വാഹന ഉപയോഗവും നിരത്തുകളിലെ പൗരബോധവും  : സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വാഹന ഉപയോഗവും നിരത്തുകളിലെ പൗരബോധവും  എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ. മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്തു. 
കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ അദ്ധ്യക്ഷത വഹിച്ചു. 
 ആർ.ടി.ഒ  (  എൻഫോഴ്സ്മെന്റ് )   ടോജോ എം. തോമസ്,   മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  റ്റി. ഹരികുമാർ,   അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ആശാകുമാർ എന്നിവർ ക്ലാസ് നയിച്ചു 
ഗതാഗതത്തിനായി നിരത്തുകൾ  ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, റോഡ് നിയമങ്ങൾ, റോഡ് മര്യാദകൾ എന്നിവ ഉൾപ്പെടുത്തിയുള്ള സെമിനാറിൽ യുവാക്കളടക്കം നിരവധി പേർ പങ്കെടുത്തു
ആർ.ടി.ഒ  പി. ആർ. സജീവ് സ്വാഗതവും  ജോയിന്റ് ആർ ടി ഒ ജയരാജ് നന്ദിയും പറഞ്ഞു.

date