Skip to main content

ഊര്‍ജ്ജം അവനവനിലേക്ക് ചുരുക്കാതെ പകര്‍ന്നുനല്‍കണം: കളക്ടര്‍

സ്വായത്തമാക്കുന്ന ഊര്‍ജം അവനവനിലേക്ക് ചുരുക്കാതെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ശ്രദ്ധിക്കണമന്ന് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കും കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി വേനല്‍ക്കാല പഠനക്ലാസില്‍ പങ്കെടുത്ത കുട്ടികളുമായി സംവദിക്കുകയായിരുന്നു കളക്ടര്‍.കുട്ടിക്കാലമൊക്കെ കഴിഞ്ഞ്, വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാവുന്ന സമയത്ത് എല്ലാവരും അവനവനിലേക്ക് ഒതുങ്ങിക്കൂടിപ്പോകുന്നതായാണ് ഇപ്പോള്‍ കാണുന്നത്. അങ്ങനെ അവനവനിലേക്ക് മാത്രമായി ചുരുങ്ങരുത്. നന്മനിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ നാം എപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കണമെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

 

പഠനക്ലാസില്‍ പങ്കെടുത്ത കുട്ടികളുടെ സംശയങ്ങള്‍ക്കും കളക്ടര്‍ മറുപടി നല്‍കി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി പൊന്നമ്മ, ജില്ല ട്രഷറര്‍ ആര്‍ ഭാസ്‌കരന്‍ നായര്‍, ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.ജി നായര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല നിയമ ഓഫീസര്‍ കെ എസ് ശ്രീകേഷ് കുട്ടികള്‍ക്ക് വേണ്ട പ്രാഥമിക നിയമവശങ്ങളെപ്പറ്റി ക്ലാസ് എടുത്തു.

date