Skip to main content

കാര്‍ഷിക യന്ത്രങ്ങളുടെ വിവരങ്ങള്‍ നല്‍കണം

സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേത്യത്വത്തില്‍ ജില്ലയില്‍ ജൂണ്‍ 14 വരെ കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തും. പാടശേഖര സമിതികള്‍, കര്‍ഷകര്‍, സംരംഭകര്‍, വിവിധ ഏജന്‍സികള്‍ എന്നിവര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മറ്റിതര ഏജന്‍സികളുടെയും പദ്ധതികളുടെ സഹായത്തോടെ ലഭിച്ച കാര്‍ഷിക യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്്ചിത ഫോറത്തില്‍ രേഖപ്പെടുത്തി  അതാത് കൃഷിഭവനുകളില്‍ മെയ് 20ന് മുമ്പായി നല്‍കണം. മാതൃകാ ഫോറം കൃഷിഭവനുകളില്‍ ലഭിക്കും. സര്‍വെ കാലയളവില്‍  കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ എഞ്ചിനീയറിങ് ഉദ്യോഗസ്ഥര്‍ യന്ത്രങ്ങള്‍ പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു.
 

date