എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 11 ന്
വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം ജൂലൈ 11 ന് രാവിലെ 10:30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. 35 ല്‍ താഴെ പ്രായമുള്ള പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്കു 250 രൂപ രജിസ്ട്രേഷന്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. അസിസ്റ്റന്റ് മാനേജര്‍, എച്.ആര്‍ എക്‌സിക്യൂട്ടീവ്, ബിസിനസ്സ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് മാനേജര്‍, ടാലി ടീച്ചിങ് ഫാക്കല്‍റ്റി, സോഫ്റ്റ്‌വെയര്‍ ഓണ്‍സൈറ്റ് സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്, ടീച്ചര്‍, റിസെപ്ഷനിസ്‌റ്, ഹെല്‍പ്പര്‍ എന്നീ തസ്തികകളിലെ നിയമനത്തിനായി താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഹാജരാവണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന. മുപ്പത്തഞ്ചുവയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപ അടച്ചുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി മറ്റ് ഒഴിവുകളിലും പങ്കെടുക്കാം. ഫോണ്‍ : 0495 2370178, 176.
- Log in to post comments