Skip to main content

പള്ളം ബ്ലോക്ക് ആരോഗ്യമേള മേയ് 30ന്; സംഘാടക സമിതി രൂപീകരിച്ചു

കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിൽ മേയ് 30ന് ആരോഗ്യമേള സംഘടിപ്പിയ്ക്കും. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം സംഘടിപ്പിക്കുന്ന മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു.
എം.പി.മാരായ തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എ.മാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.ജോബ് മൈക്കിൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ  രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ ധനുജ സുരേന്ദ്രൻ , അനിൽ എം. ചാണ്ടി,  സാബു പുതുപ്പറമ്പിൽ എന്നിവർ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരുമാണ്.
ബ്ലോക്ക് ഭരണസമിതി അംഗങ്ങൾ, ജില്ലാ-ഗ്രാമപഞ്ചായത്തംഗങ്ങൾ ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സംഘാടകസമിതി .
പുതുപ്പള്ളി സെന്റ്. ജോർജ്ജ് ഗവൺമെന്റ് വി.എച്ച്.എസിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗം അയർക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.

date