Skip to main content

ഏറ്റുമാനൂർ 220 കെ.വി. സബ് സ്റ്റേഷൻ ഇന്ന് ( മെയ് 25 ന് ) നാടിനു സമർപ്പിക്കും - മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും

കോട്ടയം: ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിച്ച ഏറ്റുമാനൂർ 220 കെ.വി. ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്ന് ( മെയ് 25 ന് ) നാടിനു സമർപ്പിക്കും.   ഏറ്റുമാനൂർ വ്യാപാര ഭവനിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. കെ.എസ്.ഇ.ബി. ലിമിറ്റഡ്  ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ് റിപ്പോർട്ടവതരിപ്പിക്കും.
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, കെ.എസ്.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. അശോക്, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്, കെ.എസ്.ഇ.ബി. ഡയറക്ടർ വി. മുരുകദാസ്, ട്രാൻസ്ഗ്രിഡ് ചീഫ് എൻജിനീയർ എസ്. രാജൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു വലിയമല, ബിൻസി സിറിയക്, നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, വി.എസ് വിശ്വനാഥൻ, രശ്മി ശ്യാം, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബാബു ജോർജ്, ബിനു ബോസ്, രാജീവ് നെല്ലിക്കുന്നേൽ, ടോമി പുലിമാന്തുണ്ടം, ജോസ് ഇടവഴിക്കൽ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, തോമസ് പുതുശ്ശേരി, സി.കെ അബ്ദുൾ സമദ്, പി. ചന്ദ്രൻ, എൻ.പി. തോമസ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി എം.കെ. സുഗതൻ എന്നിവർ പങ്കെടുക്കും.

നവീകരിച്ച സബ്‌സ്റ്റേഷനും അനുബന്ധ പ്രസരണ ലൈനും നിലവിൽ വരുന്നതോടെ വൈക്കം, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ, കോട്ടയം സബ് സ്റ്റേഷനുകളിലേക്ക് വ്യത്യസ്ഥ സ്രോതസുകളിൽ നിന്ന് 110 കെ.വി. വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനാകും. ഉപയോക്താക്കൾക്ക് ഇടതടവില്ലാതെ കൂടുതൽ മെച്ചപ്പെട്ട വോൾട്ടേജിൽ വൈദ്യുതി ലഭ്യമാകും.

 

date