Skip to main content

തൊഴില്‍ സംരംഭകര്‍ക്കായി ശില്‍പശാല മെയ് 26ന്

2022-23 സംരംഭക വര്‍ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. മെയ് 26ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന ശില്‍പശാല നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9895408094.

date