Skip to main content

ജില്ലാതല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ചു

ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രൊജക്ടുകള്‍ക്ക് അംഗീകാരം / സാങ്കേതികാനുമതി സംബന്ധിച്ച് വെറ്റിംഗ് ഓഫീസര്‍മാരുടെ തീരുമാനത്തിലുള്ള പരാതികള്‍ പരിഗണിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷയായും, ജില്ലാ കളക്ടര്‍ സെക്രട്ടറിയായും, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കണ്‍വീനറായും, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി, ജില്ലാ വികസന കമ്മീഷണര്‍, ജോയിന്റ് ഡയറക്ടര്‍ (തദ്ദേശ സ്വയംഭരണ വകുപ്പ് ) ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ജില്ലാ ടൗണ്‍ പ്ലാനര്‍ പരാതിയുള്ള പ്രൊജക്ടിനെക്കുറിച്ച് വിദഗ്ധ ഉപദേശം നല്‍കാന്‍ ചുമതലപ്പെട്ട വകുപ്പിലെ / വകുപ്പുകളിലെ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ അംഗങ്ങളാക്കിക്കൊണ്ട് ജില്ലാ തല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ചു. ആവശ്യമുള്ള പക്ഷം മറ്റ് വിദഗ്ധരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഈ കമ്മിറ്റിയിലേക്ക് ക്ഷണിക്കും. അപ്പീല്‍ പരാതി ലഭിച്ചാല്‍ 14 ദിവസത്തിനകം കമ്മിറ്റി യോഗം ചേര്‍ന്ന് പരാതി സംബന്ധിച്ച തീരുമാനമെടുക്കും.

date