Skip to main content

വിദഗ്ധ സമിതി രൂപീകരിച്ചു

പ്രാദേശിക വികസന പ്രശ്‌നങ്ങളുടെ പ്രത്യേകതകള്‍ വിശകലനം ചെയ്ത് പ്രശ്‌ന പരിഹാരത്തിനായി അതാതിടങ്ങളിലെ വിഭവ സാധ്യതകള്‍ക്കനുസരിച്ച് സമുചിതമായ പരിഹാര നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തി നൂതനമായ ആശയങ്ങള്‍, നവീന സാങ്കേതിക വിദ്യകള്‍, പുതിയ പ്രക്രിയകള്‍, പുതിയ നിര്‍വ്വഹണ രീതികള്‍, പുതിയ പങ്കാളിത്ത മാതൃകകള്‍, പുതിയ മൂലധന നിക്ഷേപ രീതികള്‍ എന്നിവ അവലംബിച്ചുകൊണ്ട് തയ്യാറാക്കുന്ന നൂതന പ്രൊജക്ടുകള്‍ക്ക് സബ്‌സിഡി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ച് അനുമതി നല്‍കുന്നതിന് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും വേണ്ടി ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണ്‍ ആയും, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കണ്‍വീനറായും, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി, ജില്ലാ വികസന കമ്മീഷണര്‍, ജോയിന്റ് ഡയറക്ടര്‍ (തദ്ദേശ സ്വയംഭരണ വകുപ്പ് ) ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ടൗണ്‍ പ്ലാനര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു പ്രത്യേക വിദഗ്ധ സമിതി രൂപീകരിച്ചു. സ്ഥിരം അംഗങ്ങളോടൊപ്പം പ്രൊജക്ട് ഉള്‍പ്പെടുന്ന വികസന മേഖലയുടെ / വിഷയമേഖലയുടെ ജില്ലാതല ഓഫീസര്‍, ജില്ലാതലത്തില്‍ ലഭ്യമായ ഒരു വിഷയമേഖലാ വിദഗ്ധന്‍ എന്നിവര്‍ ഉള്‍പ്പെടും.

date