Skip to main content

പൊന്മുണ്ടത്ത് ശുചിത്വ ഹര്‍ത്താല്‍ നടത്തി

 പൊന്‍മുണ്ടം  ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യജാഗ്രത പരിപാടിയായ 'ശുചിത്വോത്സവ് 22' ജനകീയ ക്യാമ്പയിന്റെ   ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കടകളടച്ച് ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ ഒന്‍പത് മുതല്‍ മുതല്‍ 11 വരെയായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമയത്ത് കടകളും പരിസരവും  റോഡിന്റെ വശങ്ങളും വ്യാപാരികളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  വ്യാപാരി വ്യവസായി ഏകോപന സമിതി  പ്രസിഡന്റ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ദാമോദരന്‍ മാസ്റ്റര്‍, യൂത്ത് വിങ്  അംഗങ്ങളായ  ഷമീം, മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തില്‍ ശുചീകരണവുമായി ബന്ധപ്പെട്ട  പരിശോധന നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പരിശോധനക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടില്‍ ഹാജറ, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ. സക്കീന, വി.ഇ.ഒ അരുണ്‍, ശ്യാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ജബാര്‍ അടാട്ടില്‍, ജൂനിയര്‍ എച്ച്.ഐ കെ.സി അഖിലേഷ് തുടങ്ങിയവരും നേതൃത്വം നല്‍കി.
 

date