Skip to main content

ക്ഷേമനിധിയില്‍ പുതിയ അംഗത്വത്തിന് അപേക്ഷിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഓരോ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ നിശ്ചയിച്ചിട്ടുള്ള തീയതികളില്‍ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയുടെ ജില്ലാ ഓഫീസില്‍ എത്തിക്കണം. ജൂണ്‍ ഏഴിന് ചീക്കോട്, വാഴക്കാട് വില്ലേജുകളിലുള്ളവരും ജൂണ്‍ 10ന് നെടിയിരുപ്പ്, കൊണ്ടോട്ടിയും ജൂണ്‍ 14ന് വാഴയൂര്‍, ജൂണ്‍ 17ന് ചെറുകാവ്, പുളിക്കല്‍ ജൂണ്‍ 21ന് കീഴുപറമ്പ് ജൂണ്‍ 24ന് ഊര്‍ങ്ങാട്ടിരി വില്ലേജുകളിലുള്ളവരുമാണ് അപേക്ഷ ജില്ലാ ഓഫീസില്‍ എത്തിക്കേണ്ടത്.

date