Skip to main content

കരട് വോട്ടര്‍പട്ടിക മെയ് 25ന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആകസ്മിക ഒഴിവുകള്‍ നികത്തുന്നതിനായി കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സില്‍ തോയമ്മല്‍ വാര്‍ഡ്, ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പട്ടാജെ വാര്‍ഡ്,  പള്ളിക്കര ഗ്രാമ പഞ്ചായത്ത് പള്ളിപ്പുഴ വാര്‍ഡ്,  കുമ്പള ഗ്രാമ പഞ്ചായത്ത് പെര്‍വാഡ് വാര്‍ഡ് എന്നിവിടങ്ങളില്‍ കരട് വോട്ടര്‍പട്ടിക മെയ് 25ന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ എട്ടിന് വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും.  അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 18ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, അസി.ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ , അസി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ യോഗം എ ഡി എം എ കെ രമേന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്നു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും പുതുക്കാനും അപേക്ഷകന് കമ്മീഷന്റെ www.lsg election.kerala.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭ ഓഫീസുകളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ സെക്രട്ടറി റോയി മാത്യു, കുമ്പള പഞ്ചായത്ത് സെക്രട്ടറി പി ഗീതാകുമാരി, പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി എം കെ രാധാകൃഷ്ണന്‍, ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി സി രാജേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date