Skip to main content

സെല്‍ഫിയെടുത്തോട്ടേ മന്ത്രിയങ്കിളേ, മെഗാ മേളയ്ക്കെത്തിയ മന്ത്രി വി.ശിവന്‍കുട്ടിയെ വളഞ്ഞ് കുട്ടിപ്പട്ടാളം

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള സന്ദര്‍ശിക്കാനെത്തിയ പൊതുവിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടിയെ വളഞ്ഞ് കുട്ടികള്‍. മന്ത്രിയോടൊപ്പം ഫോട്ടോയും സെല്‍ഫിയുമെടുക്കാനുള്ള ആവേശത്തിലായിരുന്നു അവര്‍. കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ സെല്‍ഫിക്ക് പോസ് ചെയ്ത മന്ത്രി അവരോട് പഠന വിവരങ്ങളും സ്‌കൂളുകളിലെ സൗകര്യങ്ങളെക്കുറിച്ചും തിരക്കാനും മറന്നില്ല. നന്നായി പഠിച്ച് നാടിന്റെ അഭിമാനമായി മാറണമെന്ന ഉപദേശം നല്‍കിയാണ് മന്ത്രി കുട്ടികളെ മടക്കിയത്.

മെഗാ മേളയിലെത്തിയ മന്ത്രി ഐ ആന്‍ഡ് പിആര്‍ഡി ഒരുക്കിയ എന്റെ കേരളം പവലിയനും സന്ദര്‍ശിച്ചു. സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിമാരുടെ കട്ടൗട്ടിനൊപ്പം നിന്നെങ്കിലും ഫോട്ടോയെടുക്കാനായത് വലിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രവും സംസ്ഥാനം ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളും അടയാളപ്പെടുത്തിയ എന്റെ കേരളം പവലിയന്‍ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

date