Skip to main content

ലോക പുകയിലരഹിത ദിനാചരണം:  റീൽസ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു 

 

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമവകുപ്പ് റീൽസ് തയ്യാറാക്കൽ
മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് വിഷയം. പരമാവധി 30 സെക്കൻഡ് ദൈർഘ്യത്തിൽ ചിത്രീകരിക്കുന്ന റീലുകൾ  ജൂൺ 5 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം notobaccoday2022@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം. മത്സരാർത്ഥികൾക്ക്  പ്രായപരിധി ഇല്ല. പേര്, വയസ്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ റീലുകളോടൊപ്പം ലഭിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 15000, 10000, 7500  രൂപ വീതവും പ്രോത്സാഹന സമ്മാനമായി രണ്ട് പേർക്ക് 2500 രൂപ വീതവും സർട്ടിഫിക്കറ്റും ലഭിക്കും.  ഫോൺ: 9447472562, 9447031057

date