Skip to main content

പരാതി പരിഹാര അദാലത്ത് ഇന്ന് വടകരയില്‍

ജില്ല കലക്ടറുടെ പ്രഥമ പരാതി പരിഹാര അദാലത്ത് വടകര സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളില്‍ ഇന്ന്  നടക്കും. രാവിലെ 9 മണിയ്ക്ക് അദാലത്ത് ആരംഭിക്കും. അദാലത്തിലേക്ക് ഇതുവരെ 226 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പരാതികള്‍ ഇന്ന് തന്നെ പരിഗണിച്ച് കക്ഷികള്‍ക്ക് മറുപടി നല്‍കും. വടകര താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. പരാതികളുമായി ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുക്കും. 
ഇനിയും അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ക്കും അദാലത്തില്‍ നേരിട്ട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ വകുപ്പ്തല ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് അപേക്ഷകളിന്മേല്‍  തീര്‍പ്പുണ്ടാക്കും. കൊയിലാണ്ടി, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലും അദാലത്ത് നടക്കും.
 

date