Skip to main content

തെക്കൻ ഒഡിഷക്കും ആന്ധ്രാ പ്രാദേശിനും  മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നു.

 

 

 

മൺസൂൺ പാത്തി (Monsoon Trough ) അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. 

തെക്കൻ ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി (offshore trough) നിലനിൽക്കുന്നു. 

ഇതിന്റെ ഫലമായി 

കേരളത്തിൽ അടുത്ത 5 ദിവസം   വ്യാപകമായ മഴക്ക് സാധ്യത. അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും  ജൂലൈ 10,13, &14 തീയതികളിൽ  ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

2.30  pm, 10 ജൂലൈ 2022
IMD-KSEOC-KSDMA

date