Skip to main content

സായുധ സേനാ പതാകദിനം ഡിസംബര്‍ 7ന്

രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി ഡിസംബര്‍ 7ന് ജില്ലാ സൈനിക ഓഫീസില്‍ സായുധ സേനാ പതാക ദിനം ആചരിക്കും. രാവിലെ 10 മണിയ്ക്ക് ദിനാചരണ പരിപാടികള്‍ ആരംഭിക്കും. 
പതാകദിനത്തോടനുബന്ധിച്ച് കാര്‍ ഫ്‌ളാഗുകളുടേയും ടോക്കണ്‍ ഫ്‌ളാഗുകളുടേയും വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പതാകദിന ഫണ്ട് വിമുക്ത ഭടന്മാര്‍, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ വിനിയോഗിക്കും. കാര്‍ ഫ്‌ളാഗിന് 20 രൂപയും ടോക്കണ്‍ ഫ്‌ളാഗിന് 10 രൂപയുമാണ് വില. 
 ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 25,0596 രൂപ പതാകദിന ഫണ്ടായി സമാഹരിച്ചിരുന്നു. ഈ വര്‍ഷം 23 ലക്ഷം രൂപ സമാഹരിക്കാനാണ് ജില്ലാ സൈനിക ഓഫീസ് തീരുമാനിച്ചിരിക്കുന്നത്. 
ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന്‍ എന്നിവയ്ക്ക് സംസ്ഥാനടിസ്ഥാടിസ്ഥാനത്തില്‍ റോളിംഗ് ട്രോഫി നല്‍കും. 
കലക്ടടറേറ്റില്‍ എ.ഡി.എം ടി.ജെനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സൈനിക ഓഫീസര്‍ എന്‍.പി. അബ്ദുള്‍ അസീസ്, കേണല്‍ എന്‍.വി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date