Skip to main content

ശുചിത്വസാഗരം സുന്ദരതീരം : കടലോര നടത്തം ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 1)

 

കടലിനെയും കടലോരത്തേയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ  ഭാഗമായി സംഘടിപ്പിക്കുന്ന കടലോര നടത്തം ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 1) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും.
അഴീക്കോട് പുത്തൻപള്ളിയിൽ നിന്ന് ആരംഭിച്ച് മുനക്കൽ ബീച്ച്  വരെയാണ് കടലോര നടത്തം സംഘടിപ്പിക്കുന്നത്.
മസ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചിത്വസാഗരം സുന്ദരതീരം എന്ന പദ്ധതി ജില്ലയിലെ തീരപ്രദേശങ്ങളിൽ ഒരുക്കുന്നത്.

ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യ അതിഥിയായി പങ്കെടുക്കും. ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജ മുഖ്യപ്രഭാഷണം നടത്തും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, തീരദേശ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തീരദേശ ജില്ലാപഞ്ചായത്ത് മെമ്പർമാർ, വിവിധ ജില്ലാതല വകുപ്പ് മേധാവികൾ, ജില്ലാതല ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date