Skip to main content

ശ്രീധരിപാലം നിർമ്മാണം സ്ഥലo ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു

 

ഒല്ലൂർ നിയോജക മണ്ഡലത്തിലെ നടത്തറ ഗ്രാമപഞ്ചായത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച ശ്രീധരി പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി 2 കോടി 9 ലക്ഷം രൂപ കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് അനുവദിച്ചതായി റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു.
പീച്ചി, മുളയം വില്ലേജുകളിലായി 63 പേർക്കാണ് ഈ തുക വിതരണം ചെയ്യുക.
80.18 സെൻ്റ് ഭൂമിയാണ് ഇതിനായി അക്വിസിഷൻ നടത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി
രണ്ട് മാസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

date