Skip to main content

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം:  ജൂലൈ മാസത്തില്‍ ജില്ലയില്‍ തീര്‍പ്പാക്കിയത്  അര ലക്ഷത്തിലധികം ഫയലുകള്‍

 

    സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജൂലൈ മാസത്തില്‍ എറണാകുളം ജില്ലയില്‍ തീര്‍പ്പാക്കിയത് 54,510 ഫയലുകള്‍. ഇതോടെ ജില്ലയില്‍ ആകെ തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണം 95352 ആയി.

    കേരള വാട്ടര്‍ അതോറിറ്റിയില്‍ 3243 ഫയലുകള്‍ ജൂലൈ മാസത്തില്‍ തീര്‍പ്പാക്കി. പഞ്ചായത്ത് ഉപ ഡയറക്ടറുടെ ഓഫീസിലെ 7063 ഫയലുകളാണ് പരിഹരിച്ചത്. കൊച്ചി പോലീസ് കമ്മിഷണറേറ്റ് 2201 ഫയലുകളും എറണാകുളം റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 710 ഫയലുകളും തീര്‍പ്പാക്കി. പട്ടിക ജാതി വികസന വകുപ്പ് ജില്ലാ ഓഫീസിനു കീഴില്‍ വരുന്ന 2080 ഫയലുകള്‍ ജൂലൈ മാസം തീര്‍പ്പാക്കി. 

    റവന്യൂ വകുപ്പില്‍ മാത്രമായി 25,147 ഫയലുകള്‍ ജൂലൈ മാസത്തില്‍ തീര്‍പ്പാക്കി. ഫോര്‍ട്ട്കൊച്ചി റവന്യൂ ഡിവിഷന്‍ ഓഫീസില്‍ 2035 ഫയലുകളും മുവാറ്റുപുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ 1528 ഫയലുകള്‍ തീര്‍പ്പാക്കി. ആലുവ താലൂക്കില്‍ 1800 ഫയലുകളും കണയന്നൂര്‍ താലൂക്കില്‍ 3539 ഫയലുകളും കോതമംഗലം താലൂക്കില്‍ 930 ഫയലുകളും കുന്നത്തുനാട് താലൂക്കില്‍ 1477 ഫയലുകളും മുവാറ്റുപുഴ താലൂക്കില്‍ 1500 ഫയലുകളും പറവൂര്‍ താലൂക്കില്‍ 802 ഫയലുകളും കൊച്ചി താലൂക്കില്‍ 1565 ഫയലുകളും തീര്‍പ്പാക്കി.

    കളക്ടറേറ്റിലെ വിവിധ ഓഫീസുകളിലായി 7608 ആണ് ജൂലൈ മാസത്തില്‍ തീര്‍പ്പാക്കിയത്. മജിസ്റ്റീരിയല്‍ വിഭാഗത്തില്‍ 2460 ഫയലുകളും ഭരണ നിര്‍വഹണ വിഭാഗത്തില്‍ 1930 ഫയലുകളും ഭൂ പരിഷ്‌കരണ വിഭാഗത്തില്‍ 1627 ഫയലുകളും തീര്‍പ്പാക്കി

date