Skip to main content

ജല്‍ജീവന്‍ മിഷന്‍:  ആദ്യഘട്ടത്തില്‍ 1900 കണക്ഷനുകള്‍ നല്‍കി  കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്

 

രണ്ടാം ഘട്ടത്തില്‍ 9300 കണക്ഷനുകള്‍

    ജല്‍ ജീവന്‍ മിഷനിലൂടെ ആദ്യഘട്ടത്തില്‍ 1900 കുടിവെള്ള കണക്ഷന്‍ പൂര്‍ത്തിയാക്കി കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്. ആകെ 19 കോടി രൂപയാണ് ആദ്യ ഘട്ടത്തിനായി ചെലവായത്.  77 കോടി രൂപയാണു രണ്ടാം ഘട്ടത്തിനായി അനുവദിച്ചിരിക്കുന്നത്. 9300 പേര്‍ക്ക് കണക്ഷന്‍ നല്‍കാനാണു ലക്ഷ്യമാക്കുന്നത്.  

    പഞ്ചായത്തിലെ 21 വാര്‍ഡുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവില്‍ പൈപ്പ് ലൈന്‍ ഇല്ലാത്ത 7, 8 വാര്‍ഡുകളായ  ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര എന്നിവിടങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള പൈപ്പ് ലൈന്‍ സംവിധാനങ്ങള്‍ പരിഷ്‌ക്കരിക്കുന്നതും ആലോചനയിലുണ്ട്. 

    കരാര്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31 നകം മുഴുവന്‍ കണക്ഷനുകളും നല്‍കാനാണു ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഗ്രാമ പഞ്ചായത്തും സംയുക്തമായും  മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ മേല്‍നോട്ടത്തിലുമാണു പദ്ധതി നടപ്പിലാക്കുന്നത്.

date